ലോകവ്യാപക വലയിലൂടെ (www) അലഞ്ഞു നടക്കുമ്പോള്‍ കിട്ടിയ ഒരു അറിവാണ് ഈ ബ്ലോഗിനുള്ള കാഞ്ചി (trigger) വലിച്ചത്. ഒരു ഇന്ത്യക്കാരന്ടെ ശരാശരി ആയുര്ദൈര്ഖ്യം 62 വയസ്സ്. ഇപ്പറഞ്ഞത് എന്റെ കാര്യത്തില്‍ ശരിയാവുകയാണെങ്കില്‍ ജീവിത നാടകത്തില്‍ ഒരു ഇടവേളക്ക് (intermission) സമയം അടുത്തിരിക്കുന്നു. അളവുകോല്‍ (scale) ഇങ്ങനെ തിരിച്ചു പിടിച്ച് അളന്നു കഴിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം. ഈ ചെറിയ നാടകത്തില്‍ കണ്ടുമുട്ടിയ മറ്റു കഥാപാത്രങ്ങലോടുള്ള ബന്ധങ്ങള്‍ക്ക് അല്പംകൂടി ഊഷ്മളത ആകാമായിരുന്നു, വല്ലപ്പോഴും ഒത്തുവന്ന കൂടിക്കാഴ്ചകളില്‍ വിദ്വേഷവും വഴക്കും എല്ലാം ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നല്‍. ഇനിയുള്ള ഓരോ കണ്ടുമുട്ടലുകളും സ്നേഹവായ്പുകളുടെ പരിമളം നിരഞ്ഞതാകനമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനി ഒരുപക്ഷെ മേല്‍പ്പറഞ്ഞ ഇടവേള ഞാന്‍ അറിയാതെ നേരത്തേ കടന്നുപോയെങ്കില്‍ മുന്‍പ് സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ക്ക് എല്ലാവരോടും മാപുചോടിച്ചുകൊണ്ട്……സ്നേഹപൂര്‍വ്വം,
ആയക്കാട്
വട്ടവട - അപരിചിതർക്കൊപ്പം ഒരു സ്നേഹലഹരിയാത്ര
1 ആഴ്ച മുമ്പ്


0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ